Map Graph

ചവറ തെക്കുംഭാഗം

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ഉള്ള ഒരു ഗ്രാമമാണ് ചവറ തെക്കുംഭാഗം. മൂന്നു വശവും അഷ്ടമുടിക്കായലും ഒരു വശം പാവുമ്പാ തോടുമാണ് ഗ്രാമത്തിന്റെ അതിർത്തികൾ. കൊല്ലം ജില്ലാപഞ്ചായത്ത്തിലെ തേവലക്കര ഡിവിഷനിലും ചവറ ബ്ലോക്ക്‌ പഞ്ചായത്തിലും ഉൾപ്പെട്ട പ്രദേശമാണിത് .തെക്കുംഭാഗം ഗ്രാമപഞ്ചായത്തിലും തെക്കുംഭാഗം വില്ലേജിലും പൂർണമായിഉൾപ്പെട്ടിരിക്കുന്ന ഈ ഗ്രാമം ഒരു ഉൾനാടൻ ഗ്രാമമാണ്. മീൻപിടുത്തവും കന്നുകാലിവളർത്തലുമാണ് പ്രധാന തൊഴിലുകൾ. കയർ വ്യവസായത്തിന് പേര് കേട്ട ഇടമായിരുന്നു. ഇപ്പോൾ കയറുല്പാദനം നാമമാത്രമായി. മലയാളത്തിലെ ലക്ഷണമൊത്ത പ്രഥമ മഹാകാവ്യം രചിച്ച മഹാകവി അഴകത്ത് പദ്മനാഭക്കുറുപ്പ്, കഥാപ്രസംഗസമ്രാട്ട് വി.സാംബശിവൻ എന്നിവരുടെ ജന്മദേശം എന്ന നിലയിൽ പ്രശസ്തമായ ഇടം.

Read article